പേരാമ്പ്ര: ശല്യം കാരണം കെണി വെച്ച് പിടിച്ചപ്പോള്‍ കൂട്ടില്‍ സുഃഖ പ്രസവം നടത്തിയ എലി ശ്രദ്ധേയമായി. പേരാമ്പ്ര ഡിടിഡിസി കൊറിയറില്‍ കുറച്ച് ദിവസമായി ശല്യക്കാരിയായ എലിയെയാണ് എലിപെട്ടിവെച്ച് പിടിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു എലിക്ക് കെണിയൊരുക്കിയത്.
ഞായര്‍ അവധി കഴിഞ്ഞ് കട തുറന്ന് നോക്കിയപ്പോള്‍ ആണ് കൂട്ടിലകപ്പെട്ട എലി നാല് കുഞ്ഞങ്ങളെ പ്രസവിച്ചത് ശ്രദ്ധയില്‍ പെട്ടത്. അകപ്പെട്ട കൂട്ടില്‍ സുഖപ്രസവം നടത്തിയ എലിയെ കാണാന്‍ നിരവധി ആളുകള്‍ എത്തി. കൊറിയറില്‍ അയച്ച ചോക്കലേറ്റ് തിന്നതിനേ തുടര്‍ന്നാണ് എലിക്ക് കെണി ഒരുക്കിയതെന്ന് മാനേജര്‍ എന്‍.എസ് കുമാര്‍ പറഞ്ഞു.

The happiness of the fly in the placed group