ചിങ്ങപുരം: നല്ലപാഠം അവാര്‍ഡ് തുക ശരത്ത് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍.
നാടിന് നന്മയുടെ നല്ല പാഠം പകര്‍ന്ന് ശ്രദ്ധേയമായപ്രവര്‍ത്തനങ്ങള്‍ക്ക് വന്മുകം-എളമ്പിലാട് എഎല്‍പി സ്‌കൂളിന് ശനിയാഴ്ച നടക്കാവ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് മലയാള മനോരമ നല്ലപാഠംഫുള്‍ പ്ലസ് പുരസ്‌കാരത്തോടൊപ്പം ലഭിച്ച 5000 രൂപ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാവുന്നമൂടാടി പട്ടേരി താഴെ കുനി ശരത്ത് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നടത്തിയ നിരവധിയായ നന്മ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച തുക നന്മയുടെ വഴിയില്‍ തന്നെ ചെലവഴിക്കാന്‍നല്ലപാഠം അംഗങ്ങള്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് തുക ചികിത്സാ സഹായത്തിന് കൈമാറിയത്. മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ചികിത്സാ സഹായ കമ്മിറ്റിയുടെ ചെയര്‍പെഴ്‌സണുമായഷീജ പട്ടേരിയ്ക്ക് സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ നല്ല പാഠം ലീഡര്‍ എ.കെ.ത്രിജല്‍ തുക കൈമാറി.
പി.ടി.എ.വൈസ് പ്രസിഡണ്ട ്‌വി.കെ.മൃദുല അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എന്‍.ടി.കെ.സീനത്ത്, നല്ല പാഠം കോ-ഓര്‍ഡിനേറ്റര്‍മാരായ പി.കെ.അബ്ദുറഹ്‌മാന്‍, സി.ഖൈറുന്നിസാബി, സ്‌കൂള്‍ ലീഡര്‍ എം.കെ.വേദ,ചികിത്സാ സഹായ കമ്മിറ്റി കണ്‍വീനര്‍ എന്‍.എം.പ്രശാന്ത്, ട്രഷറര്‍ വി.ടി.ബിജീഷ്, മിനി പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Vanmukam-Elambilad MLP School hands over the Nallapatham award money to the Sarath Medical Assistance Committee