നടുവണ്ണൂര്‍: എലങ്കമല്‍ കേന്ദ്ര മഹല്ല് ജനറല്‍ സെക്രട്ടറിയും തറമ്മല്‍ മഹല്ല് പ്രസിഡണ്ടുമായ ടി.പി പര്യയിക്കുട്ടി ഹാജിയെ മുഅല്ലിം ഡെയുടെ ഭാഗമായി ആദരിച്ചു.
തറമ്മല്‍ സുബുലുസ്സലാം മദ്‌റസാ കമ്മിറ്റിയും സ്റ്റാഫ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തിലാണ്പര്യയിക്കുട്ടി ഹാജിയെ മുഅല്ലിം ഡെയുടെ ഭാഗമായി ആദരിച്ചത്. ചടങ്ങ് മഹല്ല് ഖത്തീബ് ഇ.കെ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം എന്‍.അബ്ദുല്‍ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു.

മഹല്ല് , മദ്‌റസ, മസ്ലഹത്ത് തുടങ്ങിയ രംഗങ്ങളില്‍ ചെറുപ്പകാലം മുതല്‍ ഇടപെട്ടു തുടങ്ങിയ അദ്ദേഹം സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങളുടേയും അവസാന വാക്കായി നിലകൊണ്ടു. അന്‍പത്തി രണ്ട് വര്‍ഷത്തോളമായി എലങ്കമല്‍ കേന്ദ്ര മഹല്ലിന്റെ ജനറല്‍ സെക്രട്ടറിയായി തുടരുന്ന ഹാജി 95 വയസ്സ് പിന്നിട്ടിട്ടും ഇപ്പോഴും മരണവീടുകളിലും നികാഹ് സദസ്സുകളിലും ചര്‍ച്ചകളിലും നിറസാന്നിധ്യമുണ്ട്.
ജാതി മത ഭേദമന്യേ എല്ലാവരും ആദരിക്കുന്ന അദ്ദേഹം കെപിഎംഎസ്എം ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും, എലങ്കമല്‍ കെപിഎംഎം ദാറുസ്സലാം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്, തറമ്മല്‍ സുബുലുസ്സലാം മദ്രസ്സ, തറമ്മല്‍ ജുമുഅ മസ്ജിദ്, നന്മ തണല്‍ ഡയാലിസ് ആന്റ് ഫിസിയോതെറാപ്പി സെന്റര്‍ പാറക്കുളങ്ങര തുടങ്ങിയവയുടെ പിറവിയിലും വളര്‍ച്ചയിലും സുപ്രധാന പങ്കുവഹി ച്ചു .കൃഷിയില്‍ താല്‍പര്യമുള്ള ഹാജി ഇന്നും രംഗത്ത് സജീവമാണ്.
നാട്ടിലെ ഏകദേശം കുടുംബ വേരുകളെ പറ്റിയും കൃത്യമായ അറിവുള്ള അദ്ദേഹം എല്ലാ പൊതു പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയിലുണ്ട്. അരിക്കുളം റെയ്ഞ്ച് സെക്രട്ടറി എം.എം അബ്ദുല്‍ അസീസ്, ഹസ്സന്‍ മുസ്ലിയാര്‍, തറമ്മല്‍ അമ്മദ്, ടി.പി അബ്ദുള്ളക്കുട്ടി ഹാജി, തറമ്മല്‍ അബ്ദുസ്സലാം ഹാജി, കെ.കെ അബ്ദുറഹിമാന്‍, ടി.കെ ജലീല്‍ ,സി .കെ നൗഷാദ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
Paryaikutty paid homage to Haji