ചിങ്ങപുരം: പുരസ്‌കാര നിറവില്‍ വീണ്ടും വന്മുകം എളമ്പിലാട് എംഎല്‍പിസ്‌കൂള്‍. കഴിഞ്ഞ അധ്യയന വര്‍ഷത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള മനോരമ ഫുള്‍ എ പ്ലസ് പുരസ്‌കാരം ( 5000 രൂപയും, പ്രശസ്തിപത്രവും) എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍ കരസ്ഥമാക്കി.
കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ ലീഡര്‍ എം.കെ.വേദ, നല്ലപാഠം അസി.ലീഡര്‍ മുഹമ്മദ് സെയ്ന്‍, നല്ല പാഠം കോ-ഓര്‍ഡിനേറ്റര്‍മാരായ പി.കെ.അബ്ദുറഹ്‌മാന്‍, സി.ഖൈറുന്നിസാബി എന്നിവരുടെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷാ കേരള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുള്‍ ഹക്കീമില്‍ നിന്ന് ഏറ്റുവാങ്ങി.

എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനുമായ വിനോയ് തോമസ്, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.വര്‍ഷ വിദ്യാധരന്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
Vanmukam-Elambilad MLP School once again wins awards