കൂത്താളി: കൂത്താളി മണ്ഡലം പന്ത്രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് രാജന്‍ കെ പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് സി.എ ജിനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
കൂത്താളി ഗ്രാമ പഞ്ചായത്തില്‍ വര്‍ഷങ്ങളായി അവഗണിക്കപെടുന്ന പന്ത്രാണ്ടാം വാര്‍ഡില്‍പ്പെട്ട നെല്ലിയുള്ളതില്‍ ഉന്നതിയിലേക്ക് ഗതാഗത യോഗ്യമായ റോഡ് ഇല്ലാത്ത സാഹചര്യത്തില്‍ അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് കൂത്താളി മണ്ഡലം പന്ത്രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് മഹാത്മാ കുടുംബ സംഗമം ആവശ്യപ്പെട്ടു. ഈ കാര്യം ഉന്നയിച്ചുകൊണ്ട് ഗ്രാമ പഞ്ചായത്ത് മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

ജിതേഷ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തി. പി.സി രാധാകൃഷ്ണന്‍, ഇ.ടി സത്യന്‍, മോഹന്‍ ദാസ് ഓണിയില്‍, സി പ്രേമന്‍, മഹിമ രാഘവന്‍ നായര്‍, കെ.സി നാരായണന്‍, എന്‍.പി ബാലന്‍, ഒ.സി ലീന, പി.കെ സത്യന്‍, എന്‍.എന്‍.കെ. കുഞ്ഞബ്ദുള്ള, എ.കെ ചന്ദ്രന്‍, പ്രസി ആര്‍പ്പം കുന്നത്ത്, കെ.പി സുരേഷ് കുമാര്‍, പി.വി. പത്മാവതി, കെ.ഒ. രാജേഷ്, കെ.സി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
The road with the paddy should be maintained; Congress committee