പേരാമ്പ്ര : പന്തിരിക്കര ആവടുക്ക ഹയാത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും 'ഹിമ' ജിസിസി കമ്മിറ്റിയുടെയും സംയുക്ത സംരംഭമായ മഹല്ല് ആക്റ്റിവേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സമ്പൂര്‍ണ വനിതാ സംഗമം സംഘടിപ്പിച്ചു.

എസ്എംഎഫ് സ്റ്റേറ്റ് ആര്‍.പി സുഫൈറ ആപ്പറ്റ ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. ആയിശ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നിസ്‌വ വുമണ്‍സ് അക്കാദമി പ്രിന്‍സിപ്പാളും പ്രമുഖ ട്രൈയിനറുമായ ആയിഷ ഫര്‍സാന കാസര്‍ഗോഡ് ക്ലാസിന് നേതൃത്വം നല്‍കി.
കോറോം ഇമാം ഫഖ്‌റുദ്ദീന്‍ റാസി അക്കാദമി പ്രിന്‍സിപ്പാള്‍ സംബ്രീന റാസിയ വയനാട്, റിഷാന പന്തിപ്പൊയില്‍ മയ്യത്ത് പരിപാലനത്തിന്റെ പ്രായോഗിക പരിശീലന ക്ലാസ് നയിച്ചു. ഹസീന മുടിയന്‍ചാല്‍, സുബൈദ ഇബ്രാഹിം ഒറ്റക്കണ്ടം, ഹംസീറ അഷ്‌റഫ് പന്തിരിക്കര, റോഷ്‌ന യൂസുഫ് പാറച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റിക്‌സ റഫീഖ് വേങ്ങേരി സ്വാഗതവും ഖൈറുന്നിസ കുന്നുമ്മല്‍ നടക്കല്‍താഴ നന്ദിയും പറഞ്ഞു.
A complete women's gathering was organized