പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തില്‍ മുസ്ലിം യൂത്ത് ലീഗ് ശാഖ തല സമ്മേളനത്തിന് തുടക്കമായി. അനീതിയുടെ കാലത്തിന്, യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് ശാഖ തല സമ്മേളനം നൊച്ചാട് പഞ്ചായത്ത് തല ഉല്‍ഘാടനം ചാലിക്കരയില്‍ വെച്ച് നടത്തി.
സമ്മേളനങ്ങളുടെ ഉദ്ഘാടനം പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ആര്‍.കെ മുനീര്‍ നിര്‍വഹിച്ചു. വി.എന്‍ നൗഫല്‍ അധ്യക്ഷത വഹിച്ചു

. നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. വി.പി റിയാസ് സലാം, പി. ഹാരിസ്, ആര്‍.ഷഹീര്‍ മുഹമ്മദ്, പി.കെ.കെ നാസര്‍, സി.അബ്ദുറഹ്‌മാന്‍, റഫീഖ് ചാലിക്കര, കെ.എം ഷാമില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ആഷിക് കുന്നത്ത്.വൈസ് പ്രസിഡന്റുമാരായി കെ.കെ ജസീല്‍, എ.ഹാരിസ്, എന്‍.ടി ജുവരിയത്ത്,ജനറല്‍ സെക്രട്ടറി കെ.പി.കെ ഹാരിസ്, ജോയിന്റ് സെക്രട്ടറിമാരായി സി.അനീസ് കെ. നൂഹ് ഷാന്‍, ടി.കെ ജംഷിദ, ട്രഷറര്‍ ഹാരിസ് കോമത്ത് എന്നിവരെ തിരഞ്ഞെടുത്തു. ഗഫൂര്‍ മാണിയോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ആഷിക് ചാലിക്കര നന്ദിയും പറഞ്ഞു.
Youth League branch meetings have begun in Nochad Panchayat.