പേരാമ്പ്ര : പേരാമ്പ്ര എയുപി സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ബഷീര്‍ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകളുടെ സമാഹാരം 'ബഷീര്‍ എന്ന ഇതിഹാസം' പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.എം. മനേഷ് എസ്ആര്‍ജി കണ്‍വീനര്‍ എം.സി. സ്മിതക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
മികച്ച ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം പി.ടി.എ വൈസ് പ്രസിഡന്റ് പി.എം. റിഷാദ് നിര്‍വ്വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് സി.പി.എ. അസീസ് അധ്യക്ഷത വഹിച്ചു. ഇ. വിശ്വനാഥന്‍, സൂര്യ സുരേഷ്, ടി.കെ. ഉണ്ണികൃഷ്ണന്‍, സി.കെ ദേവനാഥ്, ഇ. ഷാഹി തുടങ്ങിയവര്‍ സംസാരിച്ചു.

'The legend called Bashir' has been published at perambra