മാനന്തവാടി: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കണക്കെടുത്ത് ജില്ലാ തലത്തില്‍ തിരിച്ചറിയല്‍ രേഖ നല്‍കണമെന്ന് ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ (ഐ.ആര്‍.എം.യു) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ക്ഷേമനിധി പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുണ്ടക്കൈ - ചൂരല്‍മലദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന ക്യാമ്പ് ജനുവരി28, 29 തിയ്യതികളില്‍nതിരുവനന്തപുരത്ത് നടക്കും. സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ് ഇടുക്കി അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ യൂ. ടി. ബാബു സ്വാഗതം പറഞ്ഞു. കുഞ്ഞബ്ദുള്ള വാളൂര്‍ അനുശോചനപ്രമേയവും, പി.കെ. പ്രിയേഷ് കുമാര്‍ സംഘടന പ്രമേയവും കെ.പി. അഷ്റഫ് കൊച്ചി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രസാദ് കാടങ്കോട്, സുനില്‍ കോട്ടൂര്‍ തീരുവനന്തപുരം,സജേഷ് ചന്ദ്രന്‍ പാലക്കാട്, കെ.ടി. കെ.റഷീദ് കോഴിക്കോട്, ജോഷിജോസഫ് കുമളി, ദേവരാജ് കന്നാട്ടി,രഘു നാഥ് പുറ്റാട്, എ.പി.സതീഷ് , ബിനീഷ് കുമാര്‍ പാലക്കാട്സംസാരിച്ചു.
Local journalists should be given identity proofs.