---
title: "സംസ്ഥാന ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം ചെയ്തു"
english_title: "State Cross Country Championship Logo Released at kallanod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/258298/state-cross-country-championship-logo-released-at-kallanod"
published_at: "2024-12-23T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6768f31982d34_logo.jpg"
keywords: []
---

# സംസ്ഥാന ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** കല്ലാനോട്: കല്ലാനോട് സെന്റ് മേരീസ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ ജനുവരി 4 ന് കല്ലാനോട് നടക്കുന്ന 29-ാമത് സംസ്ഥാന ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കല്ലാനോട് സെന്റ് മേരീസ് സ്‌പോര്‍ട്‌സ് അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിലിന് നല്‍കി പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചു. ബാലുശ്ശേരി നിയോജക മണ്ഡലം എംഎല്‍എ അഡ്വ. കെ.എം സച്ചിന്‍ദേവ് അധ്യക്ഷത വഹിച്ചു.

## Article Content

കല്ലാനോട്: കല്ലാനോട് സെന്റ് മേരീസ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ ജനുവരി 4 ന് കല്ലാനോട് നടക്കുന്ന 29-ാമത് സംസ്ഥാന ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കല്ലാനോട് സെന്റ് മേരീസ് സ്‌പോര്‍ട്‌സ് അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിലിന് നല്‍കി പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചു. ബാലുശ്ശേരി നിയോജക മണ്ഡലം എംഎല്‍എ അഡ്വ. കെ.എം സച്ചിന്‍ദേവ് അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍14 ജില്ലകളില്‍ നിന്ന് അണ്ടര്‍ 16, അണ്ടര്‍ 18, അണ്ടര്‍ 20, മെന്‍ ആന്‍ഡ് വിമന്‍ കാറ്റഗറികളില്‍ ആണ്‍, പെണ്‍ വിഭാഗങ്ങളിലായി 672 കായിക താരങ്ങള്‍ പങ്കെടുക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 500 ലേറെ ഇവന്റുകള്‍ക്ക് ലോഗോ തയ്യാറാക്കിയിട്ടുള്ള കക്കയം സ്വദേശി സാന്‍ജോ സണ്ണിയാണ് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, മെമ്പര്‍മാരായ അരുണ്‍ ജോസ്, സിമിലി ബിജു, സെന്റ് മേരീസ് അക്കാദമി ചെയര്‍മാന്‍ സജി ജോസഫ്, കണ്‍വീനര്‍ ജോര്‍ജ് തോമസ്, എക്‌സിക്യൂട്ടീവ് അംഗം ഫിലോമിന ജോര്‍ജ്, ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് നോബിള്‍ കുര്യാക്കോസ്, സെക്രട്ടറി കെ.എം ജോസഫ്, ജില്‍റ്റി മാത്യു എന്നിവര്‍ സംസാരിച്ചു.

**
**

**

**

**

**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/258298/state-cross-country-championship-logo-released-at-kallanod)