പേരാമ്പ്ര: പ്രമുഖ സോഷ്യലിസ്റ്റും കിസാന്‍ ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്ന എന്‍.പി. ബാലന്‍ രണ്ടാം ചരമ വാര്‍ഷിക ദിനം ആചരിച്ചു.
കിസാന്‍ ജനത നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി വത്സന്‍ എടക്കോടന്‍ ഉദ്ഘാടനം ചെയ്തു. മൂല്യങ്ങളില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെ ജീവിതാന്ത്യം വരെ കര്‍മ്മനിരതനായ സോഷ്യലിസ്റ്റായിരുന്നു എന്‍.പി. ബാലന്‍ മാസ്റ്ററെന്ന് അദേഹം പറഞ്ഞു.
കെ.എം. കുഞ്ഞികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ലത്തീഫ് വെള്ളിലോട്ട്, സി.എച്ച്. ബാബു, സി. കുഞ്ഞിക്കണാരന്‍ നായര്‍, ഭാസ്‌കരന്‍ വട്ടക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
N.P. Balan's death anniversary was observed