ചെറുവണ്ണൂര്‍ : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2024-25 ന്റെ ഭാഗമായി നിര്‍മിച്ച ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ ചാത്തോത്ത് കണ്ടി-പൂളക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് അധ്യക്ഷത വഹിച്ചു. 7 ലക്ഷം രുപ ചിലവഴിച്ചാണ് റോഡ് നിര്‍മിച്ചത്.
ഗ്രാമപഞ്ചായത്ത് അംഗം കെ.എം. വിജിഷ, വി.കെ. വിനോദ്, കൊയിലോത്ത് ശ്രീധരന്‍, അപ്പുക്കുട്ടി, പി.എം. കുഞ്ഞിക്കേളപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അജിത സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ അഖില്‍ കേളോത്ത് നന്ദിയും പറഞ്ഞു
Inauguration of Chattoth Kandi-Poolakandi Road at cheruvannur