പാലേരി: കൂനിയോട് പടിക്കല്‍ ഭഗവതീ ക്ഷേത്രത്തില്‍ നടപന്തല്‍ സമര്‍പ്പണം നടത്തി. പുതുതായി നിര്‍മ്മിച്ച നടപന്തലിന്റെ സമര്‍പ്പണം ക്ഷേത്രം മേല്‍ശാന്തി വീട്ടിയോട്ടില്ലത്ത് കേശവന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ കെ. വിദ്യാസാഗരന്‍ അധ്യക്ഷത വഹിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തച്ചുശാസ്ത്ര വിദഗ്ദ്ധന്‍ സുനില്‍ മഠത്തില്‍ പറമ്പില്‍, സനീഷ് അമ്പലക്കുളങ്ങര, രാജീവന്‍ കന്നാട്ടി എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പ്രഭാകരന്‍ നായര്‍, മെമ്പര്‍ ബാലന്‍ നായര്‍ കാഞ്ഞിര, നടപന്തല്‍ നിര്‍മ്മാണ കമ്മറ്റി ജോയിന്റ് കണ്‍വീനര്‍ ശങ്കരന്‍ ചെറുവോട്ട്, ക്ഷേത്ര സേവാ സമിതി പ്രസിഡന്റ് എം. വിജയന്‍, വി.എം. ഹരിദാസന്‍, നരിക്കമണ്ണില്‍ രവീന്ദ്രന്‍, പിലാത്തോട്ടത്തില്‍ രാജേന്ദ്രന്‍, ഷൈലജ ചെറുവോട്ട്, മാതൃസമിതി പ്രതിനിധി എ.വി. സനില, വി.പി. വിജേഷ്, കെ. പ്രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
നടപന്തല്‍ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ശിവന്‍ കൈലാസം സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. കോമളവല്ലി നന്ദയും പറഞ്ഞു.
Consecrated Natapanthal at Padikal Bhagavathy Temple to Kuniyod