ചെമ്പനോട: അസുഖ ബാധിതയായി ജര്‍മനിയില്‍ അന്തരിച്ച ചെമ്പനോട സ്വദേശിനിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പേഴത്തിങ്കല്‍ ഡോണ (24) യുടെ മൃതദേഹമാണ് ഇന്ന് രാത്രി എട്ടുമണിക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്നത്. നാളെ രാവിലെ 8 മണിക്ക് ചെമ്പനോട പേഴത്തുങ്കല്‍ ദേവസ്യയുടെ ഭവനത്തില്‍ എത്തിക്കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കുന്നത്. നാളെ രാവിലെ 11 മണിക്ക് മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. പേഴത്തിങ്കല്‍ ദേവസ്യ-മോളി ദമ്പതികളുടെ മകളാണ്.
The body of a Chembanoda native who died in Germany will be brought home today