പേരാമ്പ്ര: പേരാമ്പ്ര മേഖല സോഷ്യലിസ്റ്റ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ 'ജീവിക്കണം വന്യമൃഗങ്ങളെ അതിജീവിക്കണം' എന്ന പേരില്‍ മുതുകാട്ടില്‍ കര്‍ഷക പ്രക്ഷോഭ സംഗമം സംഘടിപ്പിച്ചു.

ഇന്‍ഫാം ദേശീയ രക്ഷാധികാരി താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുന്‍പ് എങ്ങുമില്ലാത്ത വിധം വന്യജീവികളുടെ ആക്രമണം ദുസ്സഹവും ഭീതിജനകവുമായിരിക്കുന്ന സാഹചര്യത്തിലും വനാതിര്‍ത്തികളില്‍ താമസിക്കുന്ന കര്‍ഷകരോട് വനം വകുപ്പ് കാണിക്കുന്നത് കാട്ടു നീതിയാണെന്നും അവര്‍ കര്‍ഷകരുടെ ശത്രുക്കളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
രോഗിയായിപ്പോയ കാര്‍ഷിക മേഖലക്ക് നല്‍കാനുള്ള ഓക്‌സിജനാകുന്ന ഇത്തരം കര്‍ഷക കൂട്ടായ്മകളിലൂടെ മാത്രമെ ഈ ഘട്ടത്തെ അതിജീവിക്കാന്‍ കഴിയൂ അതോടൊപ്പം കപട പ്രകൃതി സ്‌നേഹികളെ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംസ്‌കാരിക വേദി പ്രസിഡന്റ് കെ.ജി. രാമനാരായണന്‍ അധ്യക്ഷത വഹിച്ചു.
കര്‍ഷക സംഘം സംസ്ഥാന സമിതി അംഗവും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. ചന്ദ്രി, ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റും കിസാന്‍ ജനത മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഇ.പി. ദാമോദരന്‍, ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണ, വി - ഫാം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: സുമിന്‍. എസ്. നെടുങ്ങാടന്‍, കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി വല്‍സന്‍ എടക്കോടന്‍ എന്നിവര്‍ സംസാരിച്ചു.
ആര്‍ജെഡി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ.എന്‍. പ്രേം ഭാസിന്‍, എം.കെ. സതി, മഹിളാ ജനത ജില്ലാ പ്രസിഡന്റ് പി.സി. നിഷാകുമാരി എന്നിവരും സന്നിഹിതരായിരുന്നു. വര്‍ഗ്ഗീസ് കോലത്ത് വീട് സ്വാഗതം പറഞ്ഞ യോഗത്തില്‍ വിജു ചെറുവത്തൂര്‍ നന്ദിയും പറഞ്ഞു.
'We must survive, wild animals must survive'; Farmers' protest rally organized in Muthukattil