വെള്ളിയ്യൂര്‍: ചെറിയ പെരുന്നാള്‍ ദിനത്തില്‍ ലഹരിക്കെതിരെ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ച് കാരുണ്യ റിലീഫ് കമ്മറ്റി.ലഹരിക്കെതിരെ ജനകീയ ക്യാമ്പയിന്റെ ഭാഗമമായി കാരുണ്യ റിലീഫ് കമ്മറ്റി ഒന്നാം ഘട്ടത്തില്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ രാവിലെ 9 മണിക്ക് മസ്ജിദുല്‍ ഹുദ പരിസരത്ത് അണിചേരലും പ്രതിജ്ഞയും സംഘടിപ്പിക്കുന്നു.

എകസയിസ് അസി: കമ്മീഷണര്‍, ഡിവൈഎസ് പി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയുടെ നോട്ടീസ് പ്രകാശനം കോഴിക്കോട് വലിയ ഖാളി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ നിര്‍വ്വഹിച്ചു.
മഹല്ല് സംവിധാനത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും, കുട്ടികളില്‍ ധാര്‍മിക ബോധം വളര്‍ത്തുമ്പോഴും കുടുംബ സ്‌നേഹവും സാമുഹ്യ ബോധവും വളര്‍ത്തിയെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരാമ്പ്ര പ്രസ്സ് ഫോറം വായനശാല, ഓട്ടോ കോഡിനേഷന്‍ , സന്നദ്ധ സംഘടനകള്‍, കരാട്ടെ ടീം, ക്ഷേത്ര കമ്മറ്റി, വ്യാപാരി വ്യവസായി ചിത്രകാരന്‍മാര്‍, പൊതുജനങ്ങള്‍, എന്നിവര്‍ പ്രതിജ്ഞയില്‍ പങ്ക്‌ചേരും.
പ്രകാശനചടങ്ങില്‍ കെ.എം. സൂപ്പി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് പി. ഇമ്പിച്ചി മമ്മു, സെക്രട്ടറി കെ.ടി. അസ്സന്‍, ഖത്തീബ് മുബശ്ശിര്‍ വാഫി,കാരുണ്യ പ്രസിഡണ്ട് എം.കെ. ഫൈസല്‍ ജന: സെക്രട്ടറി വി.എം. അഷറഫ്, ട്രഷറര്‍ പി.എം. ഷരീഫ് എന്നിവര്‍ സംസാരിച്ചു.
Popular campaign against alcoholism on the day of the Little Eid