പേരാമ്പ്ര: കേരള അങ്കണവാടി ക്രഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാമ്പ്ര പോസ്റ്റ് ഓഫീസിന് മുന്‍പില്‍ സംസ്ഥാനമാകെ കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി ധര്‍ണ്ണയും കരിദിനാചാരണവും നടത്തി.

അംഗനവാടി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കി സ്ഥിര ജീവനക്കാരായി നിയമിക്കണമെന്ന ഗുജറാത്ത് ഹൈകോടതി വിധിക്ക് അപ്പീല്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനെതിരെയാണ് ധര്‍ണ്ണ നടത്തിയത്.
ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി ഉദ്ഘാടനം ചെയ്തു. ലക്ഷക്കണക്കിന് സ്ത്രീകള്‍ ജോലി ചെയ്തു വരുന്ന അംഗനവാടി വര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്ന ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള തീരുമാനം സ്ത്രീ സമൂഹത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്ന് അദേഹം പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി യു.സി സൗമ്യ അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി വി.വി ദിനേശന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി ചന്ദ്രിക, വി.പി സുരേഷ് എന്നിവര്‍ സംസാരിച്ചു. ഐഎന്‍ടിയുസി ബ്ലോക്ക് പ്രസിഡന്റ് ടി സുജിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് സെക്രട്ടറി എന്‍.എം രാജി നന്ദിയും പറഞ്ഞു.
INTUC organizes black flag protest in front of Perambra Post Office