പെരുവണ്ണാമൂഴി : വന്യമൃഗ ആക്രമണങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ലാ യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

വന്യമൃഗ ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുക, മലയോരമേഖലയോടും മലയോര ജനതയോടും കേന്ദ്ര കേരള സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
കേരള കോണ്‍ഗ്രസ് സംസ്ഥാന കോഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍ മുഖ്യപ്രഭാഷണം നടത്തി. എടത്തില്‍ ബാലകൃഷ്ണന്‍, പി എം ജോര്‍ജ്ജ്, സൂപ്പി നരിക്കാട്ടേരി, കെ പ്രദീപ്, കെ രാമചന്ദ്രന്‍, കെ.പി രാധാകൃഷ്ണന്‍, സി.കെ കുട്ടിഹസന്‍, സത്യന്‍ കടിയങ്ങാട്, എസ്.പി കുഞ്ഞമ്മത്, എന്നിവര്‍ സംസാരിച്ചു.
ജില്ലാ യുഡിഎഫ് കണ്‍വീനര്‍ അഹമ്മത് പുന്നക്കല്‍ സ്വാഗതവും കെ.എ ജോസുകുട്ടി നന്ദിയും പറഞ്ഞു.
സാജിത് നടുവണ്ണൂര്‍, മധു ബാലകൃഷ്ണന്‍, സിപിഎ അസീസ് , സി.എം ജോര്‍ജ്ജ്, രാജീവ് തോമസ്, മൂസ കോത്തമ്പറ, പി.പി. മധു കൃഷ്ണന്‍, ടി.കെ ഇബ്രാഹിം, നിസാര്‍ ചേലേരി, അഗസ്റ്റ്യന്‍ കാരാക്കട, ടി.കെ ലത്തീഫ് തുടങ്ങിയവര്‍ നേതൃത്വം മാര്‍ച്ചിന് നല്‍കി.
UDF committee marches to Peruvannamoozhi Forest Office