നൊച്ചാട്: നൊച്ചാട് ഫെസ്റ്റില്‍ നവകേരളവും സ്ത്രീപദവിയും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ സെമിനാര്‍ ഡോ. ശ്രീകല മുല്ലശേരി, ഡോ. ശശികല എന്നിവര്‍ വിഷയം അവതരിപ്പിച്ച് കൊണ്ട് സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മ, ഗ്രാമ പഞ്ചായത്തംഗം ബിന്ദു അമ്പാളി തുടങ്ങിയവര്‍ സംസാരിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.പി. ഷോണിമ സ്വാഗതം പറഞ്ഞ ചടങ്ങിന് ഗ്രാമ പഞ്ചായത്ത് അംഗം എം.സിന്ധു നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ഇശല്‍ നൈറ്റും കുടുംബശ്രീ കലോത്സവവും അരങ്ങേറി.
Nochad Fest with Isha Rao