പേരാമ്പ്ര: വെള്ളിയൂര്‍ കാരുണ്യമുസ്ലിം റിലീഫ് കമ്മറ്റി ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വെള്ളിയൂര്‍ ശറഫുല്‍ഇസ്ലാം മാദസ്സഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ഇന്റര്‍നാഷണല്‍ മോട്ടിവേഷന്‍ സ്പീക്കര്‍ പി.എം.എ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.

മനുഷ്യ സ്‌നേഹമാണ് ദൈവ സ്‌നേഹത്തിന്റെ അടിസ്ഥാനതത്വമെന്നും മനസ്സ് കലുഷിതമാകുമ്പോള്‍ പരസ്പര വിദ്വേഷമുണ്ടാകുമെന്നും, നമ്മുട കുട്ടികള്‍, കുടുംബം, സമൂഹം എന്ന വിഷയത്തില്‍ കുടുംബത്തിന്റെ കെട്ടുറുപ്പും ഊഷ്മളമായ സ്‌നേഹബന്ധവും വേണമെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രമേഖലയില്‍ ആദ്യമായെത്തുന്ന അദ്ദേഹത്തെ കാണാനും പ്രഭാഷണം കേള്‍ക്കാനും വിവിധഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ എത്തി.
കാരുണ്യ പ്രസിഡണ്ട് എം.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് പി. ഇമ്പിച്ചി മമ്മു ഉപഹാരം നല്‍കി. മഹല്ല് ഖത്തീബ് സഇദ് സാലിംവാഫി ഹൈതമി , കാരുണ്യ ജന സെക്രട്ടറി വി.എം. അഷറഫ്, സദര്‍ മുഅല്ലിം അലി ബാഖവി, കെ.എം സൂപ്പി, മദ്രസ്സ ജനറല്‍ സെക്രട്ടറി ഇ.ടി.ഹമീദ്, കാരുണ്യ ട്രഷറര്‍ പി.എം. ഷരീഫ്, മഹല്ല് ജനറല്‍ സെക്രട്ടറി കെ.ടി അസ്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി.കെ അസ്ബിര്‍ ,വി.പി. ഇസ്മായില്‍, വി.പി.നസീര്‍, പടിത്താറയില്‍ മൂസ്സ, എടവന ഖാലിദ്, എം.കെ. അഫ്‌ലഫ്, എം.കെ. സിയാന്‍, വി.എം.അന്‍ഷാദ്, ടി. ഷാഹില്‍, നഫീസ ആദം, ഫൗസിയ റസാക്ക്, ജാസ്മിന്‍, എം.കെ ഷമീന, ഹസിന അബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Human love is the basic principle of God's love; PMA Ghafoor