പേരാമ്പ്ര: നൊച്ചാട് ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഹവെക്‌സ് (ഹരിത വേദി കെ എസ് മൗലവി മെമ്മോറിയല്‍ സോഷ്യല്‍ &ഹെല്‍ത്ത് ഡെവെലപ്പ്‌മെന്റ് സെന്റര്‍)സി എച്ച് സെന്റര്‍ കോഴിക്കോടിന്റെ സഹകരണത്തോടെ ത്രിദിന വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു. ത്രിദിന വളണ്ടിയര്‍ പരിശീലനം ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രെട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

ഹരിത വേദി ചെയര്‍മാന്‍ എന്‍.പി അസീസ് അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.കെ.എം നസീര്‍ മുഖ്യതിഥിയായി .ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കേരളയുടെ ജനറല്‍ സെക്രെട്ടറി അബ്ദുല്‍ കരീം ക്ലാസ് നയിച്ചു.ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ ടി.കെ മുഹമ്മദ് അലി ക്യാമ്പ് വിശദീകരണം നടത്തി.
സിഎച്ച്‌സെന്റര്‍ സെക്രെട്ടറി ബപ്പന്‍ കുട്ടി നടുവണ്ണൂര്‍, എം.ടി ഹമീദ്, പി.കെ.കെ നാസര്‍, യു.എ ഗഫൂര്‍ ബുഹാരി, ഹരിത വേദി കണ്‍വീനര്‍ പി.സി മുഹമ്മദ് സിറാജ്, വി.പി.കെ റഷീദ്, കെ. ഫൗസിയ തുടങ്ങിയവര്‍ സംസാരിച്ചു.
Three-day volunteer training at nochad