കടിയങ്ങാട് പെരുവണ്ണാമൂഴി ചെമ്പനോട പൂഴിത്തോട് റോഡ് നാളെ നാടിന് സമര്‍പ്പിക്കും

കടിയങ്ങാട് പെരുവണ്ണാമൂഴി ചെമ്പനോട പൂഴിത്തോട് റോഡ് നാളെ നാടിന് സമര്‍പ്പിക്കും
Jun 8, 2025 09:19 PM | By SUBITHA ANIL

കടിയങ്ങാട് : കടിയങ്ങാട് പെരുവണ്ണാമൂഴി ചെമ്പനോട പൂഴിത്തോട് റോഡ് നാളെ നാടിന് സമര്‍പ്പിക്കും. ചങ്ങരോത്ത് - ചക്കിട്ടപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നവീകരണ പ്രവര്‍ത്തി 19.69 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തികരിച്ചത്. യാത്രാദുരിതം അനുഭവിക്കുന്ന ഈ റോഡിനായി നിരവധി തവണ നാട്ടുകാര്‍ റോഡ് നവീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. നാട്ടുകാരുടെ ഏറെനാളത്തെ ചിരകാല സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

നാളെ വൈകുന്നേരം 5 മണിക്ക് പന്തിരിക്കര ടൗണില്‍ കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി.എ. മുഹമ്മദ് റിയാസ് റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ പേരാമ്പ്ര നിയോജക മണ്ഡലം എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ. ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി റീന, ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ടി.കെ ശൈലജ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ വിനോദന്‍, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.കെ. പ്രകാശിനി, കെ.ടി. മൊയ്തീന്‍, വി.കെ.ഗീത, കെ മുബഷീറ, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ യു. അനിത, എം. കുഞ്ഞമ്മദ്, കെ. ബാലനാരായണന്‍, എസ്.പി. കുഞ്ഞമ്മദ്, ഇ.ടി ബാലന്‍, കെ.കെ. ഭാസ്‌കരന്‍, കെ.കെ കുഞ്ഞിക്കണാരന്‍, കെ.ജി. രാമനാരായണന്‍, ടി.ടി കുഞ്ഞമ്മദ്, പി.ടി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കോഴിക്കോട് നിരത്തുകള്‍ ഉത്തരമേഖല സൂപ്രണ്ട് എഞ്ചിനീയര്‍ പി.കെ മിനി സ്വാഗതവും വടകര പൊതുമരാമത്ത് നിരത്തുകള്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിദില്‍ ലക്ഷ്മണന്‍ നന്ദിയും പറയും.










Kadiyangad Peruvannamoozhi Chembanoda Poozhithodu road to be dedicated to the nation tomorrow

Next TV

Related Stories
പ്രതിഷേധ സംഗമം സംഘടിപ്പിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

Aug 2, 2025 09:44 AM

പ്രതിഷേധ സംഗമം സംഘടിപ്പിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

ചത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച ബിജെപി...

Read More >>
കൈതക്കലില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി

Aug 2, 2025 12:22 AM

കൈതക്കലില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി

പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍...

Read More >>
മാലിന്യ മുക്തം നവകേരളം ജനകീയ ശുചീകരണം

Aug 1, 2025 05:06 PM

മാലിന്യ മുക്തം നവകേരളം ജനകീയ ശുചീകരണം

മാലിന്യ മുക്തം നവകേരളം ജനകീയ ശുചീകരണ പരിപാടി ജൂലൈ 19 മുതല്‍ നവംബര്‍ 1വരെ...

Read More >>
മഹാത്മഗാന്ധി ഗ്രാമസ്വരാജ് വികസന സെമിനാര്‍ സംഘടിപ്പിച്ച് കോണ്‍ഗ്രസ് കമ്മിറ്റി

Aug 1, 2025 04:55 PM

മഹാത്മഗാന്ധി ഗ്രാമസ്വരാജ് വികസന സെമിനാര്‍ സംഘടിപ്പിച്ച് കോണ്‍ഗ്രസ് കമ്മിറ്റി

ആവള മഠത്തില്‍ മുക്ക് സുദിനം ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

Read More >>
വി പിഷീജയ്ക്ക് യാത്രയയപ്പ് നല്‍കി

Aug 1, 2025 04:29 PM

വി പിഷീജയ്ക്ക് യാത്രയയപ്പ് നല്‍കി

ആരോഗ്യ സേവന മേഖലയില്‍ ദീര്‍ഘകാലം പതിമൂന്നാം വാര്‍ഡിന്റെ ചുമതല നിര്‍വഹിച്ച ജെഎച്ച്‌ഐ വി പി ഷീജയ്ക്കു യാത്രയയപ്പ്...

Read More >>
എകെഎസ്ടിടിയു എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു

Aug 1, 2025 04:04 PM

എകെഎസ്ടിടിയു എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു

ഓള്‍ കേരള സംയുക്ത തെങ്ങ് കയറ്റ തൊഴിലാളി യൂണിയന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി...

Read More >>
//Truevisionall