---
title: "റോഡിലെ ചെളിക്കെട്ടില്‍ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍ "
english_title: "Locals protest by planting bananas in the mud on the road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296659/locals-protest-by-planting-bananas-in-the-mud-on-the-road"
published_at: "2025-06-17T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850ff07909ec_roade.JPG"
keywords: []
---

# റോഡിലെ ചെളിക്കെട്ടില്‍ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍ 

> **Lead Summary:** **ചക്കിട്ടപാറ:** പെരുവണ്ണാമൂഴി ആശുപത്രിക്കു മുന്നിലുള്ള റോഡിലെ ചെളിക്കെട്ടില്‍ തുഴഞ്ഞു മടുത്ത നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചു. പെരുവണ്ണാമൂഴി - ചക്കിട്ടപാറ മലയോര ഹൈവേയുടെ പണി നടക്കുന്ന പാതയാണിത്. മഴ കനത്തതോടെ രണ്ടാഴ്ചയായി ഇവിടം ചെളി നിറഞ്ഞിരിക്കുകയാണ്. കാല്‍നട യാത്ര ഏറെ ദുസഹമാണ്.

## Article Content

**ചക്കിട്ടപാറ:** പെരുവണ്ണാമൂഴി ആശുപത്രിക്കു മുന്നിലുള്ള റോഡിലെ ചെളിക്കെട്ടില്‍ തുഴഞ്ഞു മടുത്ത നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചു. പെരുവണ്ണാമൂഴി - ചക്കിട്ടപാറ മലയോര ഹൈവേയുടെ പണി നടക്കുന്ന പാതയാണിത്. മഴ കനത്തതോടെ രണ്ടാഴ്ചയായി ഇവിടം ചെളി നിറഞ്ഞിരിക്കുകയാണ്. കാല്‍നട യാത്ര ഏറെ ദുസഹമാണ്.

വാഹനങ്ങള്‍ക്ക് ചെളിക്കെട്ടില്‍ കുടുങ്ങി മുന്നോട്ടു പോകാന്‍ കഴിയുന്നില്ല. ഇരുചക്രവാഹനക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. സ്‌കൂള്‍ കുട്ടികള്‍, മറ്റ് ജോലിക്കാര്‍ ഇവരെല്ലാം സ്‌കൂളിലും ജോലി സ്ഥലത്തും എത്താന്‍ വൈകുന്ന സാഹചര്യവും ഉണ്ട്. രോഗികള്‍ ആശുപത്രിയിലെത്തിപ്പൊടാന്‍ വളരെ ബുദ്ധിമുക്കുന്നു. യാത്രക്കാര്‍ ചെളിയിലിറങ്ങി വാഹനങ്ങള്‍ ഉന്തികൊണ്ടുപോകണ്ട അവസ്ഥയാണ്.

യാത്രക്കാരുടെ സങ്കടം കാണാന്‍ ആരുമില്ലാത്ത സ്ഥിതിയാണിവിടെയുള്ളത്. പത്ത് ലോഡ് ക്വാറി വേസ്റ്റിട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂവെങ്കിലും കേരളാ റോഡ് ഫണ്ട് ബോര്‍ഡും കരാറുകാരും ഇതിനു തയാറാവുന്നില്ല. ജനപ്രതിനിധികള്‍ നാട്ടുകാരുടെ ക്ലേശം കാണുന്നുമില്ല.

ഇതോടെയാണ് നാട്ടുകാര്‍ വാഴയും പപ്പായ ചെടിയും ചെളിക്കെട്ടില്‍ നട്ട് പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ചക്കിട്ടപാറയിലെ ഒരു പൊതു പ്രവര്‍ത്തകന്‍ നാഥനില്ലാത്ത ചക്കിട്ടപാറ എന്നെഴുതിയ പ്ലക്കാര്‍ഡുമായി ചെളിക്കെട്ടില്‍ ഇറങ്ങി നിന്നു പ്രതിഷേധിച്ചിരുന്നു. പക്ഷേ ആരും അത് കാണാനില്ലെന്നുമാത്രം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296659/locals-protest-by-planting-bananas-in-the-mud-on-the-road)