കുറ്റ്യാടി: വേളം പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളിലായി 90 ഓളം പേര്‍ക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. പള്ളിയത്ത്, പൂളക്കൂല്‍, ഗുളിഗപ്പുഴ, പാലോടിക്കുന്ന് വാര്‍ഡുകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. പള്ളിയത്ത് വാര്‍ഡില്‍ മാത്രം 40 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ജൂണ്‍ 28 നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പള്ളിയത്ത് വാര്‍ഡിലെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിട്ടു. അതേസമയം, പ്രദേശത്തിന് പുറത്തുള്ള വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ പോകുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

കൂടുതല്‍ രോഗവ്യാപന സാധ്യത തടയാന്‍ അടിയന്തര നടപടി സ്വീകരിക്കമെന്നാണ് ആവശ്യം. ഇതിനിടെ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി.
വീടുകള്‍ കേന്ദ്രീകരിച്ച് സൂപ്പര്‍ക്ലോറിനേഷന്‍, ബോധവല്‍ക്കരണം, മൈക്ക് അനൗണ്‍സ്‌മെന്റ് എന്നിവ നടത്തിയതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. കടകളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ കര്‍ശനമാക്കി. സര്‍വകക്ഷി യോഗം ചേര്‍ന്ന് പ്രതിരോധ നടപടി ശക്തമാക്കിയിട്ടുണ്ട്.
In the morning, the yellow fever is severe; schools are closed in the town