കായണ്ണ : പ്രശസ്ത സേവനം ചെയ്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആശിര്‍വാദ് ബസ്സിനും ജീവനക്കാര്‍ക്കും നാട്ടുകാര്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. ബാലുശ്ശേരി കൂട്ടാലിട, പാടിക്കുന്ന് കായണ്ണ പേരാമ്പ്ര - റൂട്ടില്‍ ആശിര്‍വാദ് ബസ് യാത്ര ആരംഭിച്ചിട്ട് 25 വാര്‍ഷം പൂറത്തിയായിരിക്കുന്നു.
യാതൊരുവിധ യാത്രാസൗകര്യം ഇല്ലാതിരുന്ന ഈ റൂട്ടില്‍ ജനങ്ങള്‍ വളരെയധികും കഷ്ടതകള്‍ സഹിച്ചാണ് യാത്ര ചെയ്തിരുന്നത്. സാധനങ്ങള്‍ വാങ്ങി തലച്ചുവടായി കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് വീടുകളില്‍ എത്തിയിരുന്നത്.

അസുഖം ബാധിച്ചാല്‍ നടന്നുവേണം ആശുപത്രികളില്‍ എത്താന്‍. യാതൊരുവിധ യാത്രാസൗകര്യം ഇല്ലാതിരുന്ന 25 വര്‍ഷത്തിനപ്പുറത്തെ യാത്രാക്ലേശങ്ങള്‍ ജനങ്ങള്‍ ഈ സമയം ഓര്‍ത്തെടുത്തു. അതിന് ആശ്വാസം പകരാന്‍ വന്ന ബസ്സ് സര്‍വ്വീസ് അവിസ്മരണിയമായിരുന്നു.
ഈ റൂട്ടിലൊടുന്ന എല്ലാ ബസ് ജീവനക്കാരുടെ സാന്നിധ്യവും ആശിര്‍വാദവും ചടങ്ങിന് മാറ്റുകൂട്ടി. കെ.പി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ പ്രദീപ്, ജയകൃഷ്ണന്‍ പുന്നശ്ശേരിയെയും കുഞ്ഞിക്കണ്ണന്‍ ചെറുക്കാടിനെയും പൊന്നാട അണിയിച്ചു.
കുഞ്ഞിക്കണ്ണന്‍ ചെറുകാട് മൊമെന്റോ സമര്‍പ്പിച്ചു. പഞ്ചായത്ത് ഭരണസമിതിയെ പ്രതിനിധീകരിച്ച് ജയപ്രകാശ് കായണ്ണ ചടങ്ങിനെ അഭിസംബോധന ചെയ്തു. സാജ് രാജ് ചെറുക്കാട് സ്വാഗതവും ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
A warm welcome from the locals for the Aashirvad bus and its staff