പേരാമ്പ്ര: യാത്രക്കാരെ വലച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. സ്വകാര്യ ബസിനെ ആശ്രയിക്കുന്ന യാത്രക്കാരെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ഗതാഗത കമ്മീഷണറുമായി ബസ് ഉടമകള്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപെട്ടതിനെ തുടര്‍ന്നാണ് ഇന്ന് സമരം നടത്തുന്നത്.ബസ് പണിമുടക്ക് യാത്രക്കാര്‍ക്ക് ആശ്രയമായി സമാന്തര സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ബസ് സമരം ഏറെ ബുദ്ധിമുട്ടായിരിക്കയാണ്. കൃത്യസമയത്ത് വിദ്യാലയങ്ങളില്‍ എത്താന്‍ കഴിയാത്ത അവസ്ഥയാണ്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴ ഈടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നത്.

പ്രൈവറ്റ് ബസ്സുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സമാന്തര സര്‍വീസുകളെ ആശ്രയിക്കേണ്ടി വന്നു. പേരാമ്പ്ര മേഖലയില്‍ പണിമുടക്ക് പൂര്‍ണ്ണമാണ്. കുറ്റ്യാടി ഉള്ള്യേരി ഭാഗങ്ങളിലേക്ക് പേരാമ്പ്ര ബസ്റ്റാന്‍ഡില്‍ നിന്നും ജീപ്പ് സര്‍വീസ് ഉണ്ടെങ്കിലും കൂടുതല്‍ ബസുകള്‍ അനുവദിച്ചുകൊണ്ട് കെഎസ്ആര്‍ടിസിയും ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി സര്‍വീസ് നടത്തിയിട്ടുണ്ട്.
മിക്ക യാത്രക്കാരും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ബസ് ഉടമകളുടെ സംയുക്ത സമിതിയുടെ തീരുമാനം.
Private bus strike disrupts public lifeat perambra