പേരാമ്പ്ര : കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ നടത്തി വന്ന സമരം ഇന്നലെ ആര്‍ഡിഒ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിച്ചെങ്കിലും ചര്‍ച്ചയില്‍ ബസ് ജീവനക്കാരെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ജീവനക്കാര്‍ സര്‍വ്വീസ് നടത്താന്‍ തയ്യാറായിട്ടില്ല. ഇത് മൂലം ഈ റൂട്ടില്‍ ഇന്നും ബസുകള്‍ ഓടുന്നില്ല.
അശാസ്ത്രീയ സമയവും റോഡുകളുടെ ശോച്യാവസ്ഥയും റോഡരികിലെ അനധികൃത പാര്‍ക്കിംഗുകളും കൃത്യ സമയത്തിന് ഓടി എത്താന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് ജീവനക്കാര്‍ ചൂണ്ടികാട്ടി. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കൂടി പരിഹാരം ഉണ്ടായാല്‍ മാത്രമേ ഈ റൂട്ടില്‍ സര്‍വ്വീസ് പുനരാരംഭിക്കുകയുള്ളൂ എന്നും ജീവനക്കാര്‍ വ്യക്തമാക്കി.

ജീവനക്കാരുമായി ഇന്ന് വൈകിട്ട് 6 മണിക്ക് പേരാമ്പ്ര ഡിവൈഎസ് പി എന്‍. സുനില്‍ കുമാര്‍ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. പൊലീസ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും പേരാമ്പ്രയിലെയും കോഴിക്കോട്ടെയും ബസ് ജീവനക്കാരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ഈ ചര്‍ച്ചയില്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ നാളെ മുതല്‍ ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.
Discussion with bus employees this evening at perambra