പേരാമ്പ്ര : പേരാമ്പ്രയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ വയറിംഗ് സാധനങ്ങള്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടി കൂടി. കല്പത്തൂര്‍ വായനശാല പെട്രോള്‍ പമ്പിന് മുന്‍വശം ഡോ അരുണിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന വീടിന്റെ പണി പൂര്‍ത്തികരിച്ച വയറിംഗ് സാമഗ്രികളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രതിയെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പയ്യോളി ബിസ്മി ബസാറില്‍ കാഞ്ഞിരമുള്ള പറമ്പില്‍ മുഹമ്മദ് നിഷാല്‍ (22) ആണ് പൊലീസിന്റെ അവസരോചിതമായ ഇടപെടലില്‍ വലയില്‍ കുരുക്കിയത്. ഇയാളുടെ പേരില്‍ പയ്യോളി പൊലീസില്‍ 2 കേസുകള്‍ നിലവിലുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് പാലേരിയിലെ പള്ളിയില്‍ നിസ്‌ക്കാരം നടത്തി പോവുന്നതിനിടയില്‍ പള്ളിയിലെ ഭണ്ഡാരം മോഷണം നടത്തി പൊലീസ് പിടിയിലായിരുന്നു. അന്ന് പരാതി ഇല്ലാത്തതിനാല്‍ പൊലീസ് വിട്ടയക്കുകയായിരുന്നു. കല്പത്തൂര്‍ വായനശാലയില്‍ നടത്തിയ മോഷണത്തിന് തെളിവായി പൊലീസിന് ലഭിച്ച സിസിടിവിയിലെ അവ്യക്തമായ ദൃശ്യങ്ങളില്‍ പാലേരിയില്‍ പിടികൂടിയ ആളോട് സാദൃശ്യം തോന്നിയ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടിയത്.
ഇന്ന് വീണ്ടും ഈ വീടിന്റെ പരിസരത്ത് എത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒന്നര ലക്ഷം രൂപയുടെ വയറിംഗ് സാധനങ്ങളാണ് മോഷണം പോയത്. പണിക്കൂലി ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദിന്റെ നിര്‍ദ്ദേശപ്രകാരം സബ്ബ് ഇന്‍സ്പക്ടര്‍ പി. ഷമീര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ സി.എം. സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
A young man who stole wiring materials from a house in Perambra has been arrested