പേരാമ്പ്ര: ഒരു കൂട്ടം പേരാമ്പ്രക്കാര്‍ ക്യാമറക്ക് പിന്നിലും മുന്നിലും അണിനിരക്കുന്ന സിനിമ ഹത്തനെ ഉദയ ഇന്ന് മുതല്‍ പേരാമ്പ്ര അലങ്കാര്‍ മൂവിസില്‍ പ്രദര്‍ശനമാരംഭിക്കുന്നു.
വൈകിട്ട് 4.30 നും രാത്രി 7.30 നുമാണ് അവതരണ സമയം. നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ.കെ കുഞ്ഞിരാമപ്പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രധാന സംവിധാന സഹായിയായും പ്രധാന ക്യാമറ അസോസിയേറ്റ് ആയും വര്‍ക്ക് ചെയ്തിരിക്കുന്നത് പേരാമ്പ്ര സ്വദേശികളായ രജില്‍ കെയ്‌സി, ചന്തു മേപ്പയൂര്‍ എന്നിവരാണ്.

തേജലക്ഷ്മി, പി.സി രജീഷ്, സിജോയ് കൃഷ്ണ തുടങ്ങി ക്യാമറയുടെ മുന്നിലും പിന്നിലുമായി ഒട്ടേറെ പേരാമ്പ്രക്കാരുമുണ്ട്. ഒട്ടേറെ സിനിമകള്‍ക്ക് ദീപ സംവിധാനം ചെയ്ത പേരാമ്പ്രയിലെ മാജിക് ലാന്റേണ്‍ സിനി ലൈറ്റ് യൂണിറ്റും ഹത്തനെ ഉദയയുടെ ഭാഗമായുണ്ട്.
വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. എ മുഹമ്മദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ദേവരാജ് കോഴിക്കോട്, റാം വിജയ്, രാജീവന്‍ വെള്ളൂര്‍, സന്തോഷ് മാണിയാട്ട്, ശ്രീധരന്‍ നമ്പൂതിരി, രാകേഷ് റാം വയനാട്, ശശി ആയിറ്റി, ആതിര, വിജിഷ, ഷൈനി വിജയന്‍, അശ്വതി, കെ.എസ് ഷിജി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എഡിറ്റിംഗ് ബിനു നെപ്പോളിയന്‍, സാന്‍ഡി സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു.
ഗാനരചന വൈശാഖ് സുഗുണന്‍, സുരേഷ് ഹരി. കൊറിയോഗ്രഫി : കുമാര്‍ ശാന്തി. സൗണ്ട് ഡിസൈനര്‍ രഞ്ജുരാജ് മാത്യു. ആര്‍ട്ട് ഡയറക്ടര്‍ അഖില്‍ ദാമോദര്‍, വസ്ത്രലങ്കാരം അരവിന്ദ്. കെ ആര്‍. മേക്കപ്പ് രജീഷ് പൊതാവൂര്‍, ഫൈറ്റ് അഷ്‌റഫ് ഗുരുക്കള്‍, പ്രൊജക്റ്റ് ഡിസൈനര്‍ കൃഷ്ണന്‍ കോളിച്ചാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ദോ സെല്‍വരാജ്. വി എഫ് എക്‌സ് ബിനു ബാലകൃഷ്ണന്‍, സ്റ്റില്‍സ് ഷിബി ശിവദാസ്, ഡിസൈനര്‍ സുജിപാല്‍ എന്നിവരാണ്.
The film Hathane Udaya, starring a group of Perambra people, will be released at Alankar Movies from today