കൂത്താളി : വൃദ്ധദമ്പതികള്‍ കിടന്നുറങ്ങുകയായിരുന്ന വീടിനുമുകളില്‍ മരം കടപുഴകി വീണു. കൂത്താളി ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡ് കിഴക്കന്‍ പേരാമ്പ്രയിലെ മങ്കുന്നുമ്മല്‍ ഗംഗാധരന്‍ നായരുടെ വീടിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്.
ഇന്ന് പുലര്‍ച്ചെ 1 മണിയോടെ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിലാണ് വീടിന് മുകളിലേക്ക് തെങ്ങ് വീണത്. കൂത്താളി ഗ്രാമ പഞ്ചായത്ത് മുന്‍ അംഗമായ ഗംഗാധരന്‍ നായരും ഭാര്യയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. രണ്ടുപേരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോഴാണ് വീടിന് മുകളില്‍ മരം വീണത് അറിയുന്നത്. ഇരുനില ഓടുമേഞ്ഞ വീടിന്റെ മേല്‍ഭാഗത്തേയും വരാന്തയുടെയും കഴുക്കോലും പട്ടികയും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
വിവരമറിഞ്ഞ് നാട്ടുകാരും ഡിവോട്ട് സന്നദ്ധസേനാ പ്രവര്‍ത്തകരും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
Coconut tree trunks fell on top of the house