ചെറുവണ്ണൂര്‍: സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുടെ സംഘടനയായ കേരള സ്റ്റേറ്റ് സര്‍വീസ് പെര്‍ഷനേഴ്‌സ് യൂണിയന്‍ വനിതാ കണ്‍വെന്‍ഷനും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.
ചെറുവണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സംസ്ഥാന കൗണ്‍സിലര്‍ വി.ആര്‍. ഷൈലജ ഉദ്ഘാടനം ചെയ്തു. പി. സുനീത അധ്യക്ഷത വഹിച്ചു. ആയുര്‍വേദ ചികിത്സാ രീതികളും ആരോഗ്യവും എന്ന വിഷയത്തില്‍ ഡോ:ഷീന സുരേഷ് ക്ലാസ്സെടുത്തു.

പി.സി. ബാലകൃഷ്ണന്‍, രാജന്‍ അരീക്കല്‍, സി.എം ഗംഗാധരന്‍, സുമതി ശങ്കരന്‍, കെ.വി വിനോദന്‍തുടങ്ങിയവര്‍ സംസാരിച്ചു. നളിനി നവനീതം സ്വാഗതം പറഞ്ഞ ചടങ്ങിന് ടി.പി. നബീസ നന്ദിയും പറഞ്ഞു.
Women's Convention organized