പെരുവണ്ണാമൂഴി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചക്കിട്ടപാറ പഞ്ചായത്ത് 1-ാം വാര്‍ഡ് പന്നിക്കോട്ടൂരില്‍ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം. കൈതക്കൊല്ലി പ്രകാശിന്റെ വീടിനു മുകളിലാണ് മരം വീണത്.
ഇന്ന് പുലര്‍ച്ചെ 1 മണിയോടെ വീശിയടിച്ച കാറ്റില്‍ പ്രദേശത്തെ മറ്റ് വീടുകള്‍ക്കും തകരാര്‍ സംഭവിച്ചു. ചന്ദനത്തില്‍ ഗിരീഷിന്റെ വീടിനു മുകളില്‍ കവുങ്ങ് മുറിഞ്ഞു വീണു.

ചെമ്മീന്‍ കമ്പനിക്കു സമീപം വൈദ്യുതി ലൈന്‍ പൊട്ടി വീണു. പലയിടങ്ങളിലും വ്യാപകമായി വൈദ്യുതി വിതരണ തടസവുമുണ്ടായി.
A tree fell on the house in Pannikkottur causing damage