പേരാമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെയും 2024-25 വര്‍ഷത്തെ എന്‍എംഎംഎസ്, യുഎസ്എസ് പരീക്ഷ വിജയികളെയുമാണ് ആദരിച്ചത്.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വടകര ഡിവൈഎസ്പി ആര്‍. ഹരിപ്രസാദ് നിര്‍വഹിച്ചു. വിജയികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

പിടിഎ പ്രസിഡണ്ട് പി.സി. ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി പി. സുധാകരന്‍, പ്രിന്‍സിപ്പല്‍ കെ.കെ. ഷാജു കുമാര്‍, എംപിടിഎ പ്രസിഡണ്ട് കെ.കെ നിഷ, വിജയോത്സവം കണ്‍വീനര്‍ വി.ബി. രാജേഷ്, പി. സ്മിത എന്നിവര്‍ സംസാരിച്ചു.
പ്രധാനധ്യാപകന്‍ പി. സുനില്‍ കുമാര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എ.പി ഷീബ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ നേട്ടം ആഘോഷമാക്കി മാറ്റിയ പരിപാടി രക്ഷിതാക്കളുടെയും അധ്യാപകരുടെയും വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
Perambra Higher Secondary School felicitates top achievers