നടുവണ്ണൂര്‍ : കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്‍മ്പതാം വാര്‍ഡ് പൂനത്ത് വഴോറ മലയില്‍ കൃഷ്ണന്‍ കുട്ടി നായരുടെ വീടിനു മുകളില്‍ മരം വീണ് വീട് തകര്‍ന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് ഓട് മേഞ്ഞ മേല്‍ക്കൂര തകരുകയും ചുമരിന് വിള്ളല്‍ സംഭവിക്കുകയും ചെയ്തു. കഴുക്കോലും പട്ടികയും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
വീട്ടിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും സന്നദ്ധസേനാ പ്രവര്‍ത്തകരും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. അവിടനല്ലൂര്‍ വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു.
The house collapsed due to the falling tree