പേരാമ്പ്ര: ഇന്ന് പുലര്‍ച്ചെ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി റോഡരികിലുള്ള മരങ്ങള്‍ കടപുഴകിവീണ് ഗതാഗത തടസ്സമുണ്ടായി.
പേരാമ്പ്ര ബൈപ്പാസ് റോഡില്‍ ഇഎംഎസ് ആശുപത്രിക്ക് സമീപം മരം വീണു . വാല്യക്കോട് ഹൈടെന്‍ഷന്‍ ലൈനിന്റെ മുകളിലേക്ക് കൂറ്റന്‍ തെങ്ങ് മറിഞ്ഞുവീണത് ഏറെനേരം പരിശ്രമിച്ചാണ് അഗ്‌നിരക്ഷാസേന അപകടം കൂടാതെ മുറിച്ചു മാറ്റിയത്.

ആവള മഠത്തില്‍മുക്കില്‍ ഇലക്ട്രിക് ലൈനിന്റെ മുകളിലൂടെ റോഡരികിലുള്ള പ്ലാവും തേക്കും വീണത് ഏറെനേരം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. നൊച്ചാട് ചാത്തോത്ത് താഴെയിലും കായണ്ണ അങ്ങാടിയിലും മരം വീണ് റോഡ് തടസ്സപ്പെട്ടു. കോടേരിചാലില്‍ വീടിന്റെ മുകളിലേക്ക് വന്‍മരം മറിഞ്ഞുവീണു ആളുകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൂരാച്ചുണ്ടിലും കക്കയംറോഡില്‍ പൂവത്തുംതാഴെ മരം വീണതിനാല്‍ ദീര്‍ഘനേരം ഗതാഗതതടസ്സം സൃഷ്ടിച്ചു. പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവിലിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി വിവിധ സ്ഥലങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
നിലയത്തിലെ ഉദ്യോഗസ്ഥരായ ശ്രീകാന്ത്, ബബീഷ്, വിജേഷ്, വിപിന്‍, ജിഷാദ്, അശ്വിന്‍, ജയേഷ്, അജേഷ് ഹോം ഗാര്‍ഡ് മാരായ രാജീവന്‍, വിജേഷ് എന്നിവരും മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Traffic disruption due to tree falling in wind in Perambra.