പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സിന്റെ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല ജൂലൈ 30 ന്

 പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സിന്റെ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല ജൂലൈ 30 ന്
Jul 26, 2025 04:07 PM | By SUBITHA ANIL

കോഴിക്കോട് : പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.

2025 ജൂലൈ 30 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്ന് രാവിലെ 09.30 നകം എത്തിച്ചേരേണ്ടതാണെന്ന് നോര്‍ക്കാ റൂട്ട്‌സ് പിആര്‍ഒ മണിലാല്‍ അറിയിച്ചു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടേയും മറ്റ് പദ്ധതികളുടേയും സേവനങ്ങളുടേയും വിശദാംശങ്ങള്‍ ശില്പശാലയില്‍ ലഭ്യമാകും.

ഉചിതമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്‌മെന്റ് മേഖലകളെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭിക്കും. ഇതോടൊപ്പം കുറഞ്ഞ മൂലധനത്തില്‍ നാട്ടില്‍ ആരംഭിക്കുവാന്‍ കഴിയുന്ന നൂതന ബിസിനസ്സ് ആശയങ്ങളും ശില്‍പ്പശാലയില്‍ പരിചയപ്പെടാം.

താത്പര്യമുള്ള പ്രവാസികള്‍ക്ക് രാവിലെ വേദിയിലെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് ഹെല്‍പ്പ് ഡെസ്‌ക്കിലെ 0471 2329738, +91-8078249505 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസികേരളീയര്‍ക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി.

താല്‍പര്യമുള്ളവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൃത്യമായ വായ്പാ തിരിച്ചടവിന് പരമാവധി മൂന്നു ലക്ഷം രൂപ വരെ മൂലധന സബ്സിഡിയും, ആദ്യത്തെ നാലു വര്‍ഷം 3 ശതമാനം പലിശ സബ്സിഡിയും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.

പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. www.norkaroots.kerala.gov.in, www.nifl.norkaroots.org www.lokakeralamonline.kerala.gov.in



Norka Roots' free one-day entrepreneurship workshop for expatriates on July 30

Next TV

Related Stories
മരം കടപുഴകി വീണ് വീട് തകര്‍ന്നു

Jul 26, 2025 11:13 PM

മരം കടപുഴകി വീണ് വീട് തകര്‍ന്നു

കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് ഓട് മേഞ്ഞ...

Read More >>
പന്നിക്കോട്ടൂരില്‍ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം

Jul 26, 2025 09:11 PM

പന്നിക്കോട്ടൂരില്‍ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചക്കിട്ടപാറ പഞ്ചായത്ത്...

Read More >>
ഉന്നത വിജയികള്‍ക്ക് ആദരവുമായി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍

Jul 26, 2025 04:40 PM

ഉന്നത വിജയികള്‍ക്ക് ആദരവുമായി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍

ഉദ്ഘാടനം വടകര ഡിവൈഎസ്പി ആര്‍. ഹരിപ്രസാദ്...

Read More >>
വനിതാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Jul 26, 2025 03:44 PM

വനിതാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുടെ സംഘടനയായ കേരള സ്റ്റേറ്റ് സര്‍വീസ് പെര്‍ഷനേഴ്‌സ് യൂണിയന്‍ വനിതാ കണ്‍വെന്‍ഷനും ആരോഗ്യ...

Read More >>
വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു

Jul 26, 2025 01:44 PM

വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു

കൂത്താളി പഞ്ചായത്ത് ആറാം വാര്‍ഡില്‍ മങ്കുന്നുമ്മല്‍ ഗംഗാധരന്‍ നായരുടെ വീടിന്...

Read More >>
പേരാമ്പ്രയില്‍ കാറ്റില്‍ മരം വീണ് ഗതാഗത തടസ്സം.

Jul 26, 2025 01:44 PM

പേരാമ്പ്രയില്‍ കാറ്റില്‍ മരം വീണ് ഗതാഗത തടസ്സം.

ഇന്ന് പുലര്‍ച്ചെ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി റോഡരികിലുള്ള മരങ്ങള്‍ കടപുഴകിവീണ് ഗതാഗത...

Read More >>
Top Stories










//Truevisionall