പേരാമ്പ്ര: കേരളത്തിനും നാടിനും അഭിമാനമായിമാറി പാലേരി സ്വദേശിനി സോന ലിനീഷ് ഇന്റര്‍ സ്റ്റേറ്റ് യൂത്ത് എക്‌ചേഞ്ച് പ്രോഗ്രാമില്‍. ജുലൈ 23 മുതല്‍ 27വരെ ഹരിയാനയിലെ കുരുക്ഷേത്രയിലാണ് പരിപാടി നടക്കുന്നത്. പാലേരി തരിപ്പിലോട് കുഴിച്ചോര്‍ മണ്ണില്‍ ലിനീഷ് ഷിജി ദമ്പതികളുടെ മകളും ചേളന്നൂര്‍ എസ്എന്‍ കോളെജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമാണ് സോന ലിനീഷ്.
കേരളത്തില്‍ നിന്നുള്ള 25 അംഗ പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് സോന ഹരിയാനയില്‍ എത്തിയത്. കേരളത്തിന്റെ വിവിധ കലാരൂപങ്ങള്‍ ഇവര്‍ ഇവിടെ അവതരിപ്പിച്ചു കൈയ്യടി നേടിയിരിക്കുകയാണ്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായ വി.പി ഷിന്റോ നോഡല്‍ ഓഫീസറും മേപ്പയൂര്‍ ആവാഹ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അധ്യാപികയായ പി.ഫാത്തിമ മാഷീദ എസ്‌കോര്‍ട്ട് ഓഫീസറുമായ സംഘമാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഇന്റര്‍ സ്റ്റേറ്റ് യൂത്ത് എക്‌ചേഞ്ച് പരിപാടിയില്‍ പങ്കെടുത്തത്.
കേരളത്തിന് പുറമേ രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും യുവപ്രതിനിധികള്‍ അവരവരുടെ തനതായ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു.
Paleri native Sona Linish in the Inter-State Youth Exchange Program