പേരാമ്പ്ര : ഇന്നലെ അര്‍ദ്ധരാത്രി ഉണ്ടായ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. പേരാമ്പ്ര ബൈപാസില്‍ ഇഎംഎസ് ജംഗ്ഷന് സമീപമാണ് മരം വീണു ഗതാഗതം തടസപ്പെട്ടത്.
രാത്രി 1 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പേരാമ്പ്ര അഗ്‌നിരക്ഷാ സേനാ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ മരം മുറിച്ചു മാറ്റിയതോടെ ഗതാഗതം പുനസ്ഥാപിച്ചു.

അര്‍ദ്ധ രാത്രിയായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലില്ലാത്തത് വലിയ അപകടവും ഗതാഗത തടസവും ഒഴിവായി.
Tree fell in strong winds in Perambra