പേരാമ്പ്ര: മരണാനന്തരം സാധ്യമായ മുഴുവന്‍ അവയവും ദാനം ചെയ്യാന്‍ ഒരുങ്ങി മാതൃകയായി പൊതുപ്രവര്‍ത്തകനായ പ്രസൂണ്‍ കല്ലോട്. മരണാനന്തരം സാധ്യമായ മുഴുവന്‍ അവയവും ദാനം ചെയ്ത സമ്മതപത്രം പേരാമ്പ്ര താലൂക് ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങില്‍ പാലിയേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സി. കെ. വിനോദില്‍ നിന്നും പൊതുപ്രവര്‍ത്തകനായ പ്രസൂണ്‍ കല്ലോട് ഏറ്റുവാങ്ങി.
ഇഎന്‍ടി സര്‍ജന്‍ ഡോക്ടര്‍ രാഘവേന്ദ്ര, സിഎംഓ. ഡോക്ടര്‍ ശ്രീരാഗ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് കാരയാട്, ലേഡി ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ഉഷ, ഹെഡ് നേഴ്‌സ് ജിനി, രാധ, ജെപിഎച്ച്എന്‍ ശാരദ എന്നിവരുടെ സാന്നിധ്യത്തില്‍ സമ്മതപത്രം പൊതുപ്രവര്‍ത്തകനായ പ്രസൂണ്‍ കല്ലോട് ഏറ്റുവാങ്ങി

Prasoon Kallod as a role model