മേപ്പയ്യൂര്‍: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇരിങ്ങത്ത് യൂണിറ്റ് വ്യാപാരി മിത്ര മരണാനന്തര സഹായ വിതരണവും യൂണിറ്റ് കണ്‍വെന്‍ഷനും സംഘടിപ്പിച്ചു.
തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ കമ്മറ്റി അംഗം ബി.എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.എം ബാബു മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഡി.എം ശശീധരന്‍ പുതിയ വ്യാപാരി മിത്ര അംഗത്വം സ്വീകരിച്ചു, വനിതാ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. ശ്രീജ മിത്ര ഐ.ഡി കാര്‍ഡ് വിതരണംചെയ്തു.
ഏരിയ പ്രസിഡണ്ട് എ.എം കുഞ്ഞിരാമന്‍, ഏരിയാ വൈസ് പ്രസിഡണ്ട് നാരായണന്‍ എസ് ക്വയര്‍, ഏരിയാ കമ്മറ്റി അംഗം ബിജു ഉന്തുമ്മല്‍, സി.എം സത്യന്‍, എം.പി.ബാലന്‍, യു.സി ചെറിയ അമ്മത,് എം.എം അബ്ദുള്ള, കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
Vyapaari Mitra Post-Death Assistance Distribution and Unit Convention