പേരാമ്പ്ര : പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ഷാഫി പറമ്പില്‍ എംപിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സ് സ്വീകരിക്കാത്ത പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി.എം പ്രകാശന്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, പി.കെ രാഗേഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം. സൈറാബാനു, കെ.സി രവീന്ദ്രന്‍, അശോകന്‍ മുതുകാട്, ഷാജു പൊന്‍പറ, മിനി വട്ടക്കണ്ടി, ജസ്മിന മജീദ്, സായൂജ് അമ്പലകണ്ടി, എസ്. അഭിമന്യു തുടങ്ങിയവര്‍ സംസാരിച്ചു.

വി.പി സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് പി.എസ് സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. പ്രകടനത്തിന് മോഹന്‍ ദാസ് ഓണിയില്‍, വിനോദന്‍ കല്ലൂര്‍, ഒ.എം രാജന്‍, ഇ.ടി സത്യന്‍, കെ.പി മായിന്‍കുട്ടി, രാജന്‍ കെ. പുതിയേടത്ത്, ഗിരിജാ ശശി, ഗീത കല്ലായി, ഷിജു കെ. ദാസ്, ചിത്ര രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Protest against the MP's ambulance not being received