കോഴിക്കോട് : ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ബ്രീസ് ഫൗണ്ടേഷന്റെ ഡോ. എപിജെ അബ്ദുല്‍ കലാം രാഷ്ട്ര സേവ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമ രംഗത്തുനിന്നും കൈരളി ടിവി ചീഫ് ക്യാമറമാനും ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ പി.പി സലിം അവാര്‍ഡിന് അര്‍ഹനായി. പി.പി സലിം പേരാമ്പ്ര ആവള സ്വദേശിയാണ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.പി അബൂബക്കറിന്റെ സഹോദരനാണ്.
രണ്ടര പതിറ്റാണ്ടിലേറെയായി ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സലിമിന്റെ 'ന്യൂസ് ക്യാമറക്ക് പിന്നില്‍ 'എന്ന പുസ്തകവും ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇടഞ്ഞ ആനകളുടെ സ്വാഭാവിക ദൃശ്യങ്ങള്‍ ഉപയോഗിച്ച് 'കൂച്ച് വിലങ് 'എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. ദൃശ്യമാധ്യമ രംഗത്തെ വീഡിയോ ജേണലിസ്റ്റുകളെ ആസ്പദമാക്കി, കാഴ്ചപ്പാടം എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്യിട്ടുണ്ട്. ആന ലോറിമറിച്ചിടുന്ന ദൃശ്യം അന്തര്‍ദേശീയ ചാനലായ ഡിസ്‌കവറി പോലും സലീമിന്റെ ഇന്റര്‍വ്യൂ അടക്കം വെച്ച് ടെലികാസ്റ്റ് ചെയ്തിരുന്നു.
ഹെറിറ്റേജ് ഇന്ത്യ അനിമല്‍ ടാക്‌സ് ഫോഴ്സ് അവാര്‍ഡ്, മുണ്ടാഷ് മൂവി അവാര്‍ഡ്, പത്രപ്രവര്‍ത്തക യൂണിയന്‍ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ നേരത്തെ ലഭിച്ചിട്ടുണ്ട്.
ജൂലൈ 27 ന് ഞായറാഴ്ച കോഴിക്കോട് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന്ബ്രീസ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആവള പെരിങ്ങളത്തു പൊയില്‍ അധ്യാപിക സുബൈദിയാണ് ഭാര്യ. മക്കള്‍ ഭാസിമ, സിദ.
Media worker and writer P.P. Saleem receives the National Service Award