പേരാമ്പ്ര : ഗണേശോത്സവ സമിതി പേരാമ്പ്ര വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഗണേശോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
ഓഗസ്റ്റ് 27 മുതല്‍ 31 വരെ നടക്കുന്ന പരിപാടിയില്‍ ഗണപതിഹോമം, തത്സംഗം, രാമായണ പ്രശ്‌നോത്തരി, ആധ്യാത്മിക പ്രഭാഷണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

ഓഗസ്റ്റ് 31 വിവിധ പ്രാദേശിക സ്ഥലങ്ങളില്‍ നിന്നും വിഗ്രഹങ്ങള്‍ പേരാമ്പ്രയില്‍ സംഗമിക്കുകയും മഹാ നിമഞ്ജന ഘോഷയാത്രയായി പാലേരി തോട്ടത്താം കണ്ടി പുഴയില്‍ നിമഞ്ജനം ചെയ്യുന്നതോടുകൂടി ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ സമാപിക്കും.
പോസ്റ്റര്‍ പ്രകാശനത്തില്‍ ബജരംഗദള്‍ ജില്ലാ അധ്യക്ഷന്‍ നിഖില്‍ പേരാമ്പ്ര, വിഎച്ച്പി പ്രഖണ്ഡ് സെക്രട്ടറി ബിജു കിഴക്കന്‍ പേരാമ്പ്ര, ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ വി.സി ബിനീഷ്, അഖില്‍ രാജ് കല്ലോട്, ഉധീഷ് വാല്യക്കോട്, വിഷ്ണു ചേനോളി, ചന്ദ്രന്‍ കാരയാട്, അഡ്വക്കേറ്റ് ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു.
The Ganesha festival poster has been released