പേരാമ്പ്ര: കുറ്റ്യാടി കോഴിക്കോട് ബസ് സമരം ഒത്തുതീര്‍ന്നു. പേരാമ്പ്ര ഡിവൈഎസ്പി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആണ് തീരുമാനം. ബസ് ഓണേഴ്‌സ് അസോസിയേഷന്‍, വിവിധ തൊഴിലാളി സംഘടനകള്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം.
ബസുകള്‍ വാടകക്ക് ഓടുന്ന പ്രവണതക്കെതിരെ കര്‍ശന നടപടി എടുക്കും, പേരാമ്പ്ര ടൗണിലെ അനധികൃത പാര്‍ക്കിംഗ് വണ്‍ വേ ആക്കും, കോഴിക്കോട് റൂട്ടിലെ വിവാഹ ഓഡിറ്റോറിയങ്ങളിലെ റോഡിലേക്ക് ഇറക്കിയുള്ള പാര്‍ക്കിംഗ് നിര്‍ത്തലാക്കും, ബസുകളിലെ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമായും പ്രവര്‍ത്തിപ്പിക്കണം,

ദീര്‍ഘകാല പ്രവൃത്തിപരിചയം ഉള്ള ഡ്രൈവര്‍മാരെ നിയമിക്കുക, വേഗത കുറക്കുക, പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഏജന്റുമാരെ ഒഴിവാക്കും, വിദ്യാര്‍ത്ഥികളെ കയറ്റാത്തവര്‍ക്കെതിരെ നടപടി, ബസ് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും, ജീവനക്കാരുടെ ഡാറ്റബാങ്ക് തയ്യാറാക്കും, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഡ്രൈവര്‍മാരെ ഒഴിവാക്കും. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ബസ് അധികൃതരെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് ഇന്ന് ബസുകള്‍ സര്‍വീസ് നടത്താതിരുന്നത്.
ചര്‍ച്ചയില്‍ പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍ കുമാര്‍, പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ ടി.എന്‍. പ്രഗീഷ് കുമാര്‍, കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം ഡിപ്പോ കണ്‍ട്രോളര്‍ ഷാജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബസ് ഉടമകള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
The strike has been resolved; buses will hit the road tomorrow