പേരാമ്പ്ര : ആവളയിലെ പഴയകാല സജീവ സിപിഐ പ്രവര്‍ത്തകനും ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും എ ഐടിയുസി പഞ്ചായത്ത് ഭാരവാഹിയുമായിരുന്ന വി.കെ പ്രഭാകരന്റെ 24ാം ചരമവാര്‍ഷിക ദിനം ആവളയില്‍ ആചരിച്ചു.
ചെറുവണ്ണൂരിലും സമീപപ്രദേശങ്ങളിലും സിപിഐ കെട്ടിപടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. മുഴുവന്‍ സമയവും പാര്‍ട്ടി പ്രവര്‍ത്തകരുമായും അവരുടെ കുടുംബവുമായും നിരന്തരം ഇടപെടുകയും പൊതു വിഷയങ്ങളില്‍ ജനകീയ നിലപാടുകള്‍ സ്വീകരിച്ച് മികച്ച സംഘാടകന്‍ കൂടി ആയിരുന്നു വി.കെപ്രഭാകരന്‍.

യോഗത്തില്‍ കൊയിലോത്ത് ഗംഗാധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ. കണാരന്‍ അധ്യക്ഷത വഹിച്ചു ജിജോയ് ആവള, ഹമീദ്, കെ.എം ബിജിഷ, ഇ.എം കുഞ്ഞിക്കണ്ണന്‍, പി.കെ വിശാലക്ഷി തുടങ്ങിയവര്‍ സംസാരിച്ചു.
V.K. Prabhakaran Memorial