വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം സ്വന്തം കരിയര്‍ രൂപപ്പെടുത്തി മുന്നോട്ട് പോകണം; ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ

വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം  സ്വന്തം കരിയര്‍ രൂപപ്പെടുത്തി മുന്നോട്ട് പോകണം; ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ
Oct 10, 2021 07:18 PM | By Perambra Admin

പേരാമ്പ്ര: വിദ്യാര്‍ത്ഥികള്‍ അവരവരുടെഅഭിരുചിക്കനുസരിച്ച് കരിയര്‍ രൂപപ്പെടുത്തി മുന്നോട്ട് പോകണമെന്ന് ടി.പി. എംഎല്‍എ രാമകൃഷ്ണന്‍.

അഭിപ്രായപ്പെട്ടു. എല്ലാ കുട്ടികള്‍ക്കും ഉപരിപഠനം ഉറപ്പാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ ഗവണ്‍മെന്റ് ചെയ്യുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

പേരാമ്പ്രയിലെ കരിയര്‍ ഡവലപ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഠനത്തില്‍ എപ്ലസ് നേടുന്നതോടപ്പം ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിതത്തില്‍ എപ്ലസ് നേടാന്‍ കഴിയട്ടെയെന്ന് ആശംസിച്ചു. വെള്ളിയൂരില്‍ കാരുണ്യമുസ്ലിം റിലീഫ് കമ്മറ്റി സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയൂരിലെ സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ പതിനേഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കാരുണ്യയുടെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു, എംബിബിഎസ്, ഡിഗ്രി, പി.ജി. മറ്റ് പ്രഫഷനല്‍ കോഴ്‌സ്, എന്നിവയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനം, ചികിത്സ സഹായം, പഠന സഹായം എന്നിവയാണ് വിതരണം ചെയ്തത്.

കാരുണ്യ പ്രസിഡണ്ട് എം.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ. മധു കൃഷ്ണന്‍ , കാരുണ്യ ജന: സെക്രട്ടറി വി.എം. അഷറഫ് മഹല്ല് ഖത്തീബ് അബ്ദുല്‍ ജബ്ബാര്‍ ദാരിമി, സദര്‍ മുഅല്ലിം മുഹമ്മദലി ബാഖവി, മഹല്ല് സെക്രട്ടറി കെ.ടി. അസ്സന്‍ , കാരുണ്യ ട്രഷറര്‍ കെ.ഇ.കെ. ഫൈസല്‍, വിസ്മയ സി.പി. ഹനാന്‍ സഹര്‍ സഫാദ് കൊടക്കല്‍, സഹീര്‍ ഫൈസിഎന്നിവര്‍ സംസാരിച്ചു. വി.പി. ഷമീര്‍ , ഷരീഫ് നൈസ്, ടി.ഇ. കെ.ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Students should shape their own careers and move forward with their studies; TP Ramakrishnan MLA

Next TV

Related Stories
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>
മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

Apr 26, 2024 08:08 AM

മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

വോട്ടിംഗ് വൈകി വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് മേപ്പയ്യൂരില്‍ പോളിംഗ് വൈകിയാണ്...

Read More >>
പാലേരിയില്‍ മെഷീന്‍ പണിമുടക്കി

Apr 26, 2024 07:31 AM

പാലേരിയില്‍ മെഷീന്‍ പണിമുടക്കി

വോട്ടിംഗ് യന്ത്രം പണി മുടക്കിയതോടെ പോളിംഗ് ആരംഭിക്കാനാതെ ചങ്ങരോത്തെ ഒരു ബൂത്ത്...

Read More >>