കോഴിക്കോട്: ജനിച്ചു വെറും 14 ദിവസം പ്രായമായ കുഞ്ഞിന് അടിയന്തര താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ രക്ഷയൊരുക്കി സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍. വളഞ്ഞു പിരിഞ്ഞിരിക്കുന്ന അണ്ഡാശയ (Ovarian Torsion) ത്തില്‍ മുഴ എന്ന അതിസങ്കീര്‍ണാവസ്ഥയോടെ ജനിച്ച പെണ്‍കുഞ്ഞിനാണ് സ്റ്റാര്‍കെയറില്‍ ഒവേറിയന്‍ സിസ്റ്റക്ടമി എന്ന ശസ്ത്രക്രിയ താക്കോല്‍ദ്വാര മാര്‍ഗത്തിലൂടെ പുതുജീവന്‍ നല്‍കിയത്.
പ്രസവാനന്തരം നടന്ന പരിശോധനയിലാണ് ഈ ഗുരുതരാവസ്ഥ കണ്ടെത്തുന്നത്. അണ്ഡാശയം ലിഗമെന്റിനു ചുറ്റുമായി വളഞ്ഞു പിരിഞ്ഞിരിക്കുന്ന അവസ്ഥയില്‍ കാണപ്പെടുന്നതിനെയാണ് Ovarian Torsion എന്ന് വിളിക്കുന്നത്.

ഈ അവസ്ഥ സംജാതമായാല്‍ അണ്ഡാശയത്തിലേക്കും അണ്ഡവാഹിനിക്കുഴലിലേക്കുമുള്ള രക്തയോട്ടം പൂര്‍ണമായും തടയപ്പെടും. ചികിത്സയുടെ അഭാവത്തില്‍ അണ്ഡാശയത്തിലേക്ക് രക്തയോട്ടം കുറയുന്നതിനാല്‍ അതികഠിനമായ വേദന, പ്രസ്തുത ഭാഗത്തെ ടിഷ്യൂവിന്റെ ശോഷണം (tissue death), ഭാവിയില്‍ വന്ധ്യത എന്നിവയ്ക്ക് വരെ കാരണമാകും.
ഇതോടൊപ്പം മുഴ കൂടെ പ്രത്യക്ഷപ്പെടുക എന്നത് വളരെ വിരളമായി സംഭവിക്കുന്ന ഒന്നാണ്. ഇതിന്റെ സങ്കീര്‍ണ്ണവസ്ഥ ബോധ്യപ്പെടുത്തിയ ശേഷം കുഞ്ഞിന്റെ മാതാപിതാക്കളുടെ സമ്മതത്തോടെ സ്റ്റാര്‍കെയര്‍ പീഡിയാട്രിക് സര്‍ജന്മാരായ പ്രൊഫ. ഡോ. അക്ബര്‍ ഷെരീഫ്, ഡോ. രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്തത്തില്‍ സര്‍ജറി അരങ്ങേറുകയായിരുന്നു.
ജനനസമയത്ത് 2.6 കിലോഗ്രാം ഭാരമേ കുഞ്ഞിനുണ്ടായിരുന്നുള്ളൂ. കുഞ്ഞിന്റെ ശരീരവലുപ്പത്തിന്റെയും ആരോഗ്യത്തിന്റെയും വെല്ലുവിളികള്‍ മുന്‍നിര്‍ത്തിയാണ് താക്കോല്‍ദ്വാര മാര്‍ഗം അവലംബിച്ചത്.
സര്‍ജറിയിലൂടെ 4 സെ.മീ വലുപ്പമുള്ള മുഴ പുറത്തെടുത്തു. സ്റ്റാര്‍കെയര്‍ പീഡിയാട്രിക്ക് സര്‍ജറി വിഭാഗത്തോടൊപ്പം ഓപ്പറേഷന്‍ തിയേറ്റര്‍ വിഭാഗം, അനസ്‌തേഷ്യ, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം, റേഡിയോളജി, നിയോനേറ്റലോളജി ഐ.സി.യു എന്നിവരുടെ അഭിനന്ദനാര്‍ഹമായ സഹകരണം ഈ ഉദ്യമത്തിന് പുറകില്‍ ഉണ്ടായിരുന്നു.
14-day-old baby revived at Starcare through keyhole surgery