---
title: "വയോജന ചൂഷക വിരുദ്ധ ദിനം: പൂര്‍വാധ്യാപികയെ ആദരിച്ച് വെള്ളിയൂര്‍ എയുപി സ്‌കൂള്‍ "
english_title: "Elderly Anti-Exploitation Day: Velliyoor AUP School honors former teacher"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49075/elderly-anti-exploitation-day-velliyoor-aup-school-honors-former-teacher"
published_at: "2022-06-15T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9e90c47f03_youth_congress_attach.JPG"
keywords: []
---

# വയോജന ചൂഷക വിരുദ്ധ ദിനം: പൂര്‍വാധ്യാപികയെ ആദരിച്ച് വെള്ളിയൂര്‍ എയുപി സ്‌കൂള്‍ 

> **Lead Summary:** **വെള്ളിയൂര്‍:** വയോജന ചൂഷക വിരുദ്ധ ദിനത്തിന്റെ ഭാഗമായി വെള്ളിയൂര്‍ എയുപി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വാധ്യാപികയായ ഇ.പി ജാനു ടീച്ചറെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

**വെള്ളിയൂര്‍:** വയോജന ചൂഷക വിരുദ്ധ ദിനത്തിന്റെ ഭാഗമായി വെള്ളിയൂര്‍ എയുപി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വാധ്യാപികയായ ഇ.പി ജാനു ടീച്ചറെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.

പരിപാടിയില്‍ ടീച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുരം നല്‍കി. ചടങ്ങില്‍ ഹെഡ് മിസ്ട്രസ് എസ്.എസ് അനിത പൊന്നാട അണിയിച്ചു. സി.കെ ശശി, സി.ടി സജ്ന, ടി.പി സജില, എന്‍.എസ് നിഖില്‍ കുമാര്‍, അഥര്‍വ് രാജ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധിയായി അഞ്ജന സ്വാഗതം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49075/elderly-anti-exploitation-day-velliyoor-aup-school-honors-former-teacher)