എസ്എസ്എല്‍സി എപ്ലസ് മികവ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഗ്രാമപഞ്ചായത്തിന്റെ ആദരം

എസ്എസ്എല്‍സി എപ്ലസ് മികവ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഗ്രാമപഞ്ചായത്തിന്റെ ആദരം
Oct 13, 2021 02:55 PM | By Perambra Admin

 പേരാമ്പ്ര : എസ്എസ്എല്‍സി പരീക്ഷയില്‍ പേരാമ്പ്ര ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ വിദ്യാലയമായ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നൊച്ചാട് ഗ്രാമപഞ്ചായത്ത് ആദരിച്ചു.

572 പേര്‍ പരീക്ഷയെഴുതിയതില്‍ 570 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടുകയും 235 വിദ്യര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും എപ്ലസ് നേടുകയും ചെയ്തു .

ഓണ്‍ലൈന്‍ പഠന കാലത്ത് ചിട്ടയായ അക്കാദമിക് പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടപ്പാക്കിയതെന്ന് പിഇസി വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ഉപഹാരം നല്‍കി. ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങ് വൈസ് പ്രസിഡന്റ്bപി.എം. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍, വാര്‍ഡ് അംഗം കെ. മധു കൃഷ്ണന്‍ , പഞ്ചായത്ത് സെക്രട്ടറി കെ.നാരായണന്‍ , കെ. അഷറഫ്, പിഇസി. കണ്‍വീനര്‍ കെ. ബഷീര്‍, സ്റ്റാഫ് സെക്രട്ടറി വി.എം. അഷറഫ്, ബി.ആര്‍.സി. ട്രയിനര്‍ സുരേന്ദ്രന്‍ പുത്തഞ്ചേരി, എ.പി. അസീസ്, ടി.പി.അബ്ദുല്‍ അസീസ്, പി.കെ. ഷാജിത്ത്, പി.പി. ബാബു, എന്നിവര്‍ സംസാരിച്ചു.

കൈറ്റ് വിക്ടേഴ്‌സ് ക്ലാസ്സെടുത്ത വി.കെ. സരിത, കെ. സൂര്യ എന്നിവരെയും അനുമോദിച്ചു

Grama Panchayat honors SSLC Full APlus Nochchad Higher Secondary School

Next TV

Related Stories