പുതിയപ്പുറം അപകടമേഖലയ്ക്ക് പരിഹാരം കാണുമെന്ന് നടുവണ്ണൂര്‍ പഞ്ചായത്ത് ഭരണസമിതി

പുതിയപ്പുറം അപകടമേഖലയ്ക്ക് പരിഹാരം കാണുമെന്ന് നടുവണ്ണൂര്‍ പഞ്ചായത്ത് ഭരണസമിതി
Aug 9, 2022 09:36 PM | By SUBITHA ANIL

നടുവണ്ണൂര്‍ : കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാതയിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ പുതിയപ്പുറം- പെരവച്ചേരി - കുന്നരംവെള്ളി റോഡ് അപകടമേഖലലയാണ്. അഞ്ചോളം ജീവന്‍ പൊലിഞ്ഞ പുതിയപ്പുറം അപകടമേഖലയ്ക്ക് പരിഹാരം കാണണമെന്ന് നടുവണ്ണൂര്‍ പഞ്ചായത്ത് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് കാര്യം അവതരിപ്പിച്ചത്.

ഒരു വര്‍ഷത്തോളമായി പൊതുപ്രവര്‍ത്തകനായ ബിനീഷ് അത്തൂനി ഈ അപകടമേഖല ശാസ്ത്രീയമായി നവീകരിച്ച് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് നടപടിയുമായി മുന്നോട്ട് പോകുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഈ അപകട മേഘലയ്ക്ക് ഭീഷണിയായി മാറുന്ന മരം പേരാമ്പ്ര പിഡബ്യുഡി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മുറിച്ച് മാറ്റിയിരുന്നു.

ഇവിടെ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ സേഫ്ടി മിററും സ്ഥാപിച്ചിട്ടുണ്ട്. ഇതൊക്കെ തല്‍ക്കാലാശ്വാസമല്ല ഈ അപകട മേഘല പൂര്‍ണ്ണമായും പരിഹരിക്കണമെങ്കില്‍ റോഡ് 200 മീറ്ററോളം കുന്നരം വെള്ളിയില്‍ നിന്ന് പുതിയപ്പുറം വരെ മണ്ണിട്ട് ഉയര്‍ത്തി രണ്ട് ദിശയിലേയ്ക്ക് വാഹനം കയറ്റാനുള്ള സൗകര്യമൊരുക്കണമെന്നാണ് ബിനീഷ് അത്തൂനി നല്‍കിയ പരാതിയില്‍ പറയുന്നത്.


കുറ്റ്യാടി - സംസ്ഥാന പാത വീതി കുട്ടി നവീകരിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഈ പ്രവര്‍ത്തി നവീകരിച്ചതിന് ശേഷമെ പരാതിക്കിടയായ റോഡ് നവീകരിക്കാന്‍ കഴിയുകയുള്ളു എന്ന് സൂചനപ്രകാരം ചേര്‍ന്ന ഭരണ സമിതി യോഗം വിലയിരുത്തി.

റോഡ് നവീകരണത്തിന് ഭീമമായ തുക ആവശ്യമായതിനാല്‍ എംഎംഎല്‍ ഫണ്ട്, എംപി ഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവ ലഭ്യമാക്കാന്‍ അപേക്ഷിക്കുന്നതും സൂചന പ്രകാരം ചേര്‍ന്ന ഭരണ സമിതി യോഗം തീരുമാനിച്ച വിവരം നടുവണ്ണൂര്‍ പഞ്ചായത്ത് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ ബോധിപ്പിച്ചു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഈ മാസം 31 ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങ്ങ് കോഴിക്കോട് കലക്ട്രേറ്റില്‍ നടക്കുമെന്ന് ബിനീഷ് അത്തൂനി അറിയിച്ചു. എത്രയും പെട്ടെന്ന് ഈ അപകടമേഖലയ്ക്ക് പരിഹാരം കണ്ട് ജനങ്ങളുടെ ജീവന് സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ അധികാരികള്‍ തയ്യാറാവണമെന്ന് നാട്ടുകാരുടെ ആവശ്യവും ശക്തമാണ്.

Naduvannur Panchayat Administrative Committee will find a solution to the Puthiyapuram danger

Next TV

Related Stories
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>
മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

Apr 26, 2024 08:08 AM

മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

വോട്ടിംഗ് വൈകി വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് മേപ്പയ്യൂരില്‍ പോളിംഗ് വൈകിയാണ്...

Read More >>
പാലേരിയില്‍ മെഷീന്‍ പണിമുടക്കി

Apr 26, 2024 07:31 AM

പാലേരിയില്‍ മെഷീന്‍ പണിമുടക്കി

വോട്ടിംഗ് യന്ത്രം പണി മുടക്കിയതോടെ പോളിംഗ് ആരംഭിക്കാനാതെ ചങ്ങരോത്തെ ഒരു ബൂത്ത്...

Read More >>